പാന്റിനുള്ളില്‍ വെച്ച് പൂച്ചകുട്ടികട്ടികളെ കടത്താന്‍ ശ്രമിച്ചായള്‍ പടിയില്‍.


സിങ്കപ്പൂര്‍: പാന്റ്സിനുള്ളില്‍ രഹസ്യമായി പൂച്ചക്കുട്ടികളെ കടത്താന്‍ ശ്രമിച്ച 45 കാരന്‍ പിടിയിലായി. ടുവാസ് ചെക്ക് പോയന്റിലാണ് സംഭവം.
സിങ്കപ്പൂര്‍ രജിസ്ട്രേഷനുള്ള കാറില്‍ ടുവാസ് ചെക്ക് പോയിന്റിലെത്തിയപ്പോള്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പാന്റിനകത്ത് നാല് ജീവനുള്ള പൂച്ചക്കുട്ടികളെ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
പാന്റ്സിന്റെ മുന്‍ ഭാഗം മുഴച്ചുനിന്നിരുന്നു. ഈ ഭാഗത്ത് നിന്ന് പൂച്ചകളുടെ കരച്ചില്‍ കൂടി കേട്ടതോടെയാണ് അധികൃതര്‍ പരിശോധന നടത്തി പൂച്ചക്കുഞ്ഞുങ്ങളെ പുറത്തെടുത്തത്.
പക്ഷികളെയും മൃഗങ്ങളെയും അനധികൃതമായി കടത്തുന്നത് ഒരുവര്‍ഷം വരെ ജയിലും പതിനായിരം ഡോളര്‍ പിഴയും അടക്കേണ്ടിവരുന്ന കുറ്റകൃത്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *