കല്ലേറില്‍ പരിക്ക് പൊലീസിനും.

ആലത്തൂര്‍: ആലത്തൂര്‍ ലോകസഭ മണ്ഡലം തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടികലാശത്തിനിടെയുണ്ടായ കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം ഒഴിവാക്കുന്നതിന് പിടിച്ച് മാറ്റുന്നതിനിടെയാണ് ഇരുവര്‍ക്കും പരിക്കേറ്റത്.
ഒരാളുടെ മുഖത്തും കൈക്കും മുറിവുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലത്തൂരില്‍ പരസ്യ പ്രചാരണ സമാപനത്തിനിടെ എല്‍. ഡി. എഫ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മലാണ് കല്ലേറും, സംഘര്‍ഷവുമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: