14 വര്‍ഷത്തെ കാത്തിരിപ്പിനൊടിവില്‍ കുഞ്ചാക്കോബോബന്‍ പ്രിയ ദമ്പതികള്‍ക്ക്കുഞ്ഞു പിറന്നു.

ചാക്കോച്ചന്‍ തന്നെയാണ് ജൂനിയര്‍ കുഞ്ചാക്കോയുടെ വരവ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നു.
ചാക്കോച്ചന്‍ തന്നെയാണ് ജൂനിയര്‍ കുഞ്ചാക്കോയുടെ വരവ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ്
ചാക്കോച്ചനും പ്രിയയും കാത്തിരുന്ന കണ്‍മണി അവരുടെ ജീവിതത്തിലേക്ക് എത്തിയിയത്.
രാത്രി പതിനൊന്ന് ഓടെ കുഞ്ചക്കോ ബോബന്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്.
ഒരു ആണ്‍ കുഞ്ഞ് പിറന്നിരിക്കുന്നു.

നിങ്ങളുടെ സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും കരുതലിനും നന്ദി. ജൂനിയര്‍ കുഞ്ചാക്കോ ബോബന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്റെ സ്നേഹം തരുന്നു എന്നും പറഞ്ഞാണ് കുഞ്ഞിന്റെ ചിത്രമടക്കം താരം വാര്‍ത്ത പുറത്ത് വിട്ടത്.

കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആശംസകളുമായി സിനിമാലോകം തന്നെ എത്തിയിരിക്കുകയാണ്.
ചാക്കോച്ചന്റെ പോസ്റ്റിന് താഴെ ടൊവിനോ തോമസ്, അനു സിത്താര, ഇന്ദ്രജിത്ത്, റിമ കല്ലിങ്കല്‍, ഷറഫൂദീന്‍, സംയുക്ത മേനോന്‍, വിനയ് ഫോര്‍ട്ട്, ആഷിക് അബു തുടങ്ങി നിരവധി താരങ്ങളാണ്‌ ജൂനിയര്‍ ചാക്കോച്ചന് ആശംസകളുമായി എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: