വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി നവോത്ഥാന സംഗീതം.


പിന്നണിയില്‍ സോഷ്യല്‍ മീഡീയാ കൂട്ടായ്മ.
തൃശൂര്‍:
ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും, നവോത്ഥാന പാരമ്പര്യങ്ങള്‍ ഓര്‍മ്മപ്പെടുത്താനുമായി കേരള ജനത ജനുവരി ഒന്നിന് വനിതകളെ അണിനിരത്തി ”നവോത്ഥാന മതില്‍ ‘ നിര്‍മ്മിക്കുമ്പോള്‍ ഐക്യദാര്‍ഢ്യവുമായി പ്രവാസി വാട്‌സപ്പ് കൂട്ടായ്മയായ ‘തണ്ടര്‍” ബോധേശ്വര്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പുമായി ചേര്‍ന്ന് ‘ നവോത്ഥാന ഗാനമൊരുക്കുന്നു.’

തിരക്കഥാകൃത്തും ഗാനരചയിതാവുമായ പ്രദീപ് ശിവശങ്കറിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ഷൈന്‍ ഇശൈ ആണ്,

പ്രളയാനന്തര കേരളത്തെ പുറകോട്ടടിച്ച ആര്‍ത്തവം കുറ്റമാണെന്ന ചര്‍ച്ചയെ ഖണ്ഡിക്കുന്ന വരികളില്‍ നവോത്ഥാന മൂല്യം ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്നു…

വരികള്‍…

പണ്ടെന്നോ ചെയ്ത മഴക്കായ് …
വന്നു മുളച്ചോ രസുരവിത്തേ…
നാടിന്റെ മാനം കെടുത്തിയാല്‍
കണ്ടു നില്‍ക്കില്ലടാ സംഘ വിത്തേ..,

ഗാന്ധി തന്‍ കാവലില്‍ പണ്ട്
നാടു മുഴുവനു മൊത്തുചേര്‍ന്ന് സ്വതന്ത്ര്യം’ നേടി യെടുക്കുമ്പോള്‍
നീയന്നു ബ്രിട്ടന്റെ കാല്‍ക്കല്‍ വീണ്..

പാതിരാവില്‍ നാടു ജനിക്കുമ്പോള്‍ ..
നീ നിന്റെ കൂട്ടരില്‍
ജാതി നട്ടൂ….
നാടൊട്ടു മുന്നോട്ടു
പോയപ്പോള്‍
പള്ളി പൊളിച്ചു നീ കൂറനാട്ടി…

ഇന്നിപ്പോള്‍ കേരള മണ്ണില്‍
പേമാരി പെയ്ത പ്രളയഭൂവില്‍
നീയും നിന്റെ കൂട്ടരും
കേരള
മക്കളെ രണ്ടായ്
പകുത്തു മാറ്റി…

അയ്യന്റെ പേരും പറഞ്ഞെന്റ
പെങ്ങന്മാരേ നീ തെരുവിലേറ്റീ
ആര്‍ത്തവം കൊള്ളാത്തതെന്നു നീ ഭള്ളു വാക്കോതി മനസ്സിളക്കി…

നാലു കൊല്ലം ജാതീ പറഞ്ഞു
നാടുഭരിച്ചു മുടിച്ചതെല്ലാം
പെണ്ണിന്റെ തീണ്ടലും നോക്കി
ശരണം വിളിച്ചു മറച്ചു വച്ചു…

ഒന്നായ കേരള മക്കളെ അയ്യന്റെ പേരില്‍ പകുത്തു വച്ചു’
നീ വിരിച്ച മുള്ളും വിഷവും ജാതിപ്പെരുമേം വകഞ്ഞു മാറ്റി
നാടിന്റെ മാനത്തെ കാക്കുവാന്‍
ഞങ്ങള്‍ വരുന്നൊരു വന്മതിലായ്

ശംഖൊലി യോര്‍ക്കുക നീയിനി പത്തൊന്‍പതാണ്ടിനു വെള്ള കീറെ …
മെയ്യൊന്നായ് ഒറ്റമനമായ് തോളോടുതോളായ്
ചേരും ഞങ്ങള്‍

കാലത്തിന്‍ ഉത്ഥാന വീഥിയില്‍
കാഹളം മെല്ലെയലയടിക്കും
നാടിന്റെ മാനം കാക്കുവാന്‍
കാലത്തിന്‍ ശംഖുമായ്
വന്‍മതിലായ്….

നവോത്ഥാന മതിലിന്റെ അവതരണ ഗാനമായി മാറാവുന്ന ,അണിയറയില്‍ ഒരുങ്ങുന്ന ഗാനം അടുത്തയാഴ്ച തൃശൂരില്‍ പുറത്തിറങ്ങുമെന്ന് ശില്‍പികള്‍ അറിയിച്ചു.
വീഡിയോ രൂപാന്തരം തയ്യാറാക്കുന്നത് സിനിമാ സംവിധായകനായ കപില്‍ ചാഴൂര്‍ ആണ്.

Leave a Reply

Your email address will not be published. Required fields are marked *