മദ്രസാ സംസ്‌കാരത്തിന് മാത്രമേ മതബോധമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കൂം.

ചാവക്കാട്: മദ്രസാ സംസ്‌കാരത്തിന് മാത്രമേ മതബോധമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കൂമെന്ന് കവിയും അഞ്ചങ്ങാടി മഹല്ല് ഖത്തീബുമായ ഷഫീഖ് ഫൈസി കായകുളം. ബ്ലാങ്ങാട് സുല്ലമുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി മദ്രസയില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലാങ്ങാട് മഹല്ല് പ്രസിഡന്റ് ടി.കെ.അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. എം.വി.അബ്ദുള്‍ ജലീല്‍, എം.വി.ടി മൂസ ഹാജി, കെ.വി. സുലൈമാന്‍ ഹാജി, പി.എം. കരീം എന്നിവര്‍ സംസാരിച്ചു.
സദര്‍ മുഅല്ലിം ഇ. അബൂബക്കര്‍ മുസ്ലിയാര്‍ സ്വാഗതവും പി.ടി.എ. പ്രസിഡന്റ് പി.വി.മുഹമ്മദ് ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.

പുന്നയൂര്‍ക്കുളം: ചമ്മന്നൂര്‍ നൂറുല്‍ ഹുദാ മദ്രസയില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം മഹല്ല് മസ്ജിദ് ഇമാം അലി ദാരിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് അറക്കല്‍ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ മുസ് ലിയാര്‍ കുമ്പിടി, ടി.വി. മൊയ്തീന്‍ മുസ് ലിയാര്‍, ഇസ്മായില്‍ സുഹ് രി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഹസന്‍ തളികശേരി സ്വാഗതം പറഞ്ഞു.