ആലത്തൂരിലെ ആക്രമ ദൃശ്യം. നികേഷ്‌കുമാറിന് മറുപടിയുമായി അനില്‍അക്കര. എം എല്‍ എ.

നികേഷിന്റെ അച്ഛനെ ഡി.വൈ.എഫ്.ഐ.ക്കാര്‍ കല്ലെറിഞ്ഞപ്പോള്‍ അന്ന് അദ്ദേഹം പോലീസിനോട് വെടിവെക്കരുത് എന്ന് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കൂത്തുപറമ്പ് രക്തസാക്ഷികള്‍ ഉണ്ടാകുമായിരുന്നില്ല.

ആലത്തൂരിലെ കൊട്ടികലാശത്തിനിടെയുണ്ടായ കല്ലേറില്‍ രമ്യഹരിദാസിന് പരിക്കേറ്റതിന്റെ ദൃശ്യങ്ങളില്‍ ചിലത് പ്രചരിപ്പിച്ച വാര്‍ത്തകള്‍ക്കെതിരെ മറുപടിയുമായി അനില്‍ അക്കര എം.എല്‍എ.

പ്രവര്‍ത്തകര്‍ എതിര്‍പാര്‍ട്ടിക്കാരെയാണെങ്കിലും ആക്രമണം തടയുക എന്ന ലക്ഷ്യത്തോടെയാണ് അനില്‍ ചതിക്കല്ലേ എന്ന വിളിച്ചു പറഞ്ഞത്.

എന്നാല്‍ അത് സ്വന്തം പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് നേരെ കല്ലെറിയുകയാണെന്ന് വരുത്തി തീര്‍ത്ത് വാര്‍ത്ത നല്‍കിയ റിപ്പോട്ടര്‍ ചാനല്‍മേധാവി നികേഷ് കുമാറിനോടാണ് അനില്‍ മുഖപേജിലൂടെ മറുപടി പറയുന്നത്.

നികേഷിന്റെ അച്ഛനെ ഡി.വൈ.എഫ്.ഐ.ക്കാര്‍ കല്ലെറിഞ്ഞപ്പോള്‍ അന്ന് അദ്ദേഹം പോലീസിനോട് വെടിവെക്കരുത് എന്ന് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കൂത്തുപറമ്പ് രക്തസാക്ഷികള്‍ ഉണ്ടാകുമായിരുന്നില്ലെന്നും ആലത്തൂരില്‍ സി.പി.ഐ.എം സ്നേഹിതര്‍ കല്ലെറിഞ്ഞപ്പോള്‍ തിരിച്ചെറിയരുത് എന്ന് ഞാന്‍ അലറിപ്പറഞ്ഞതില്‍ എന്താണ് തെറ്റ് എന്നുമായിരുന്നു അനില്‍ അക്കരയുടെ ചോദ്യം.

“ആലത്തൂരിലെ കോണ്‍ഗ്രസ് നാടകം പൊളിയുന്നു”
എന്ന തലക്കെട്ടിലായിരുന്നു റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയത്. സി പി എം ഈ വാര്‍ത്ത പ്രചരിപ്പിക്കുകയും ഒപ്പം കോണ്‍ഗ്രസ്സ് നാടകമാണെന്ന രീതിയില്‍ പ്രചരണം നടത്തുകയും ചെയ്യുന്നുണ്ടെന്നതിനോട് യു ഡി എഫ് നേതാക്കളുടെ പ്രതികരണം ഇങ്ങിനെയായിരുന്നു.
കല്ലേറിന്റെ ദൃശ്യങ്ങള്‍ നിരവധിയുണ്ട്.
അവ എടുത്ത് പരിശോധിച്ചാല്‍ ആരാണ് ആക്രമണം നട്തതുന്നതെന്ന് ബോധ്യമാകും. യു ഡി എഫ് സമാധാനമാഗ്രഹിക്കുന്നു എന്നതിന്ററെ ഉദാഹരണമാണ് അനില്‍അക്കരയുടേ സി പി എം പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍.
ഇവ മനുഷ്യത്വമുള്ള ആര്‍ക്കുംമനസിലാകും. സി പി എം ആക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്ന പാര്‍ട്ടി ആണെന്നതിനാല്‍ ആക്രമത്തെ ഒര നേതാവ് തടയുന്നു എന്നത് അവര്‍ക്ക് വിശ്വസിക്കാനാകാത്തതാണ് പ്രശ്‌നം.
പ്രബുദ്ധരായ ജനം ദൃശ്യം കണ്ടാല്‍ അവര്‍ക്ക് അത് ബോധ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: