നടൻ ഗീഥാ സലാം അന്തരിച്ചു

സിനിമ, നാടക നടൻ ഗീഥാ സലാം അന്തരിച്ചു. വൈകിട്ട് മൂന്നരയോടെ ആലപ്പുഴ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. ശ്വാസകോശ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കബറടക്കം നാളെ രാവിലെ പത്തിന് സ്വദേശയമായ കൊല്ലം ഓച്ചിറ വടക്കെ ജുമാഅത്ത് കബർസ്ഥാനിൽ നടക്കും. കെ.പി.എ.സിയിലൂടെ അഭിനനയരഗംത്ത് എത്തിയ ഗീഥാ സലാം എൺപത്തിയെട്ട് സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ ഏറെയും ദൈന്യത കെട്ടിയാടുന്ന വേഷങ്ങളായിരുന്നു ഗാഥാ സലാമിന്‍റേത്. കുഞ്ഞിക്കൂനനിലടക്കം അത്തരം വേഷങ്ങളിലൂടെ ഇദ്ദേഹം കയ്യടി നേടി.

കോട്ടയം നാഷണൽ , ചങ്ങനാശ്ശേരി ഗീഥ, കെപിഎസി, തിരുവനന്തപുരം ആരാധന എന്നീ നാടക സമിതികളിലായിരുന്ന ആദ്യകാല പ്രവര്‍ത്തനം. പിന്നീട് ‘ഓച്ചിറ നാടകരംഗം’ എന്ന സമിതിക്ക് രൂപം നൽകി. 2000 വരെ നാടകരംഗത്ത് സജീവമായിരുന്നു. മേഘസന്ദേശമാണ് ആദ്യ സിനിമ. കമൽ, ജോഷി, സിബി മലയിൽ, ജോണി ആന്റണി, ജോസ് തോമസ്, വിനയൻ, രാജസേനൻ എന്നിവരുടെ സിനിമകളിൽ വിവിധ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഗ്രാമഫോണ്‍, കനകസിംഹാസനം, പറക്കും തളിക തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *