കടവല്ലൂര്‍ സ്വദേശി മസ്‌ക്കറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു.


റൂവി : (മസ്‌ക്കറ്റ്‌) മസ്‌ക്കറ്റിലെ റൂവിയില്‍ കടവല്ലൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.

കടവല്ലൂര്‍ വടക്കുമുറി മഞ്ഞക്കാട്ട് പരേതനായ വേലായുധന്‍ മകന്‍ ഗോപാലന്‍ (60) ആണ് മരിച്ചത് , ചൊവ്വാഴ്ച്ച വൈകിട്ട്‌റൂവിയിലെ അല്‍ റഫ ഹോസ്പ്പിറ്റലില്‍ വെച്ചാണ് മരണം സംഭവിച്ചത്, ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് അവസാനമായ് നാട്ടില്‍ വന്നത്, ഭാര്യ: സുശിദ ,മക്കള്‍: അതുല്‍ കൃഷ്ണ,യദു കൃഷ്ണ, പരേതയായ അമ്മിണി മാതാവാണ്, റൂവി അല്‍ റഫ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന്നായ് നടപടിക്രമങ്ങള്‍ നടത്തി വരുന്നതായ് സുഹൃത്തുക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *