പന്നി ശല്യം- തടയാന്‍ തുണി വേലിയും, വലവേലിയും, കമ്പിവേലി കെട്ടി കര്‍ഷകര്‍

ജയചന്ദ്രന്‍ ചെത്തല്ലൂര്‍.

കിഴങ്ങുവര്‍ഗങ്ങളും വാഴയുമെല്ലാം കുത്തിമറിച്ചിടുന്നതിന് പുറമെയാണ് നെല്‍പാടവരമ്പുകള്‍ മുഴുവന്‍ കുത്തി കപ്പ കൃഷിക്ക് നേരെയുള്ള ആക്രമണം.

ചെത്തല്ലൂര്‍ :പ്രതികൂല കാലാവസ്ഥയെ തരണം ചെയ്ത് കപ്പ കൃഷി വിളയിച്ച കര്‍ഷകര്‍ കാട്ടുപന്നികള്‍ വരുത്തുന്ന നാശത്തെ ചെറുക്കാനാവാതെ നിസ്സഹായരാവുന്നത് ചെത്തല്ലൂര്‍തെക്കുംമുറിപെരുമ്പാലപ്പാടത്തെ നിത്യസംഭവമാണിന്ന്.
കൂട്ടമായി കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ നേരിടാന്‍ വലകള്‍, കമ്പികള്‍,തുണികൊണ്ട് വരമ്പിലുടനീളം വേലിയും കെട്ടിഉറക്കമിളച്ചിരിക്കുകയാണ് കര്‍ഷകര്‍.

പാടശേഖരങ്ങളില്‍ കാട്ടുപന്നികള്‍ ഉണ്ടാക്കുന്ന കൃഷി
നാശത്തില്‍ ദുരിതമനുഭവിക്കയാണ് ഒട്ടേറെ കര്‍ഷകര്‍.

സമീപത്തെ അത്തിപ്പറ്റ, പേരാലിന്‍കുഴി എന്നീ കുന്നുകളില്‍ നിന്നാണ് പന്നികള്‍ ഇറങ്ങി വരുന്നത്.കുട്ടത്തോടെ
എത്തിയാണ് കപ്പ കൃഷി ഉള്‍പ്പെടെയുള്ള കൃഷിനാശം വരുത്തുന്നത്.

പന്നികള്‍ വരമ്പുകള്‍ ഉഴുതുമറിക്കുന്ന സംഭവവുംവ്യാപകമാണ്.
പന്നികളെ തുരത്താന്‍ വിവിധമാര്‍ഗങ്ങള്‍ കര്‍ഷകര്‍ സ്വീകരിക്കന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല.
പെരുമ്പാലപ്പാറ അങ്ങാടിപ്പാറയ്ക്ക് സമീപമുള്ള പാടശേഖരങ്ങളിലാണ് വ്യാപകമായ രീതിയില്‍ പന്നികള്‍ കപ്പകൃഷി നശിപ്പിച്ചിട്ടുള്ളത്
സന്ധ്യകഴിഞ്ഞാല്‍കൂട്ടമായി കൃഷിയിടം തേടിവരുന്ന പന്നികളെ നേരിടാനാവാതെ ഭീതിയോടെയാണ് രാത്രി തരണം ചെയ്യുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.
കിഴങ്ങുവര്‍ഗങ്ങളും വാഴയുമെല്ലാം കുത്തിമറിച്ചിടുന്നതിന് പുറമെയാണ് നെല്‍പാടവരമ്പുകള്‍ മുഴുവന്‍ കുത്തി കപ്പ കൃഷിക്ക് നേരെയുള്ള ആക്രമണം.
വര്‍ദ്ധിച്ചുവരുന്ന കാട്ടുപന്നി ശല്യം തടയാനും കര്‍ഷകര്‍ക്ക് കൃഷിസംരക്ഷിക്കാനും സര്‍ക്കാര്‍ ഭാഗത്തുനിന്ന് സോളാര്‍ വേലികള്‍ നല്‍കാനുള്ള സംവിധാനം വേണമെന്നാണ് കളപ്പാട്ടു തൊടി ചന്ദ്രന്‍ പറയുന്നത്.
സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കിയാല്‍ ഏറെ ഉപകാരപ്രദമാകും.


വലിയ സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുള്ളത്. ഉറപ്പുള്ള രീതിയില്‍ സംരക്ഷണ വേലി കെട്ടാന്‍ വലിയ സാമ്പത്തികം ആവശ്യമായതിനാല്‍ ചെലവ് കുറഞ്ഞ കമ്പികള്‍ കുറ്റിയില്‍ കെട്ടിയാണ് താത്ക്കാലിക പരിഹാരം കാണുന്നത്. എന്നാല്‍ ഇവയെല്ലാം പന്നികള്‍ തകര്‍ത്താണ് കൃഷിയിടത്തിലേക്ക് കയറുന്നതെന്ന്,
പലരും നെല്‍പ്പാടം വായ്പക്കെടുത്താണ് കപ്പ കൃഷി ചെയ്തുവരുന്നതെന്നും കുരിക്കാട്ടില്‍ കുമാരന്‍ പറഞ്ഞു.
കൂട്ടമായിയെത്തുന്ന പന്നികള്‍കപ്പ കൃഷിയോടപ്പം സമീപത്തെ വാഴത്തോട്ടങ്ങളില്‍
നാശം വരുത്തുന്നുണ്ട്. അടിഭാഗം കടിച്ചു കുത്തിമറിക്കുക ക്കുകയാണ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: