മലയാളികളുടെയടക്കം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഡാര്‍ക്ക്‌നെറ്റില്‍ വില്‍പ്പനയ്ക്ക്

കേരളത്തില്‍ നിന്നടക്കമുളള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ പരസ്യപ്പെടുത്തിയിരിക്കുന്നതായി പോലീസിന്റെ കണ്ടെത്തല്‍. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും, ഉപയോക്താവിനെ സംബന്ധിച്ച സ്വകാര്യ വിവരങ്ങളുമടക്കമുളളവയാണ് ചോര്‍ന്നിരിക്കുന്നത്. ബാങ്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നു തന്നെയാണ് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. അതേസമയം ഡിജിറ്റല്‍ പണമിടപാടു സൈറ്റുകള്‍ ഹാക്ക് ചെയ്തതിലൂടെയും വിവരങ്ങള്‍ ചോര്‍ന്നതായും സംശയിക്കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന ഡാര്‍ക് നെറ്റില്‍ സൈബര്‍ ഡോം പരിശോധന നടത്തിയിരുന്നു. പല സൈറ്റുകളിലും ഒരു ബാങ്കിലെ തന്നെ പതിനായിരക്കണക്കിനു വിവരങ്ങള്‍ കൂട്ടത്തോടെ വച്ചിരിക്കുന്നതു കണ്ടെത്തി. ഇത്രയും വിവരങ്ങള്‍ ഒരുമിച്ചു ചോര്‍ന്നതിനാലാണു ബാങ്കുമായി ബന്ധപ്പെട്ടാണെന്നു പൊലീസ് ഉറപ്പിക്കുന്നത്. അതേസമയം സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്ന പശ്ചാത്തലത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനു പല സംഘങ്ങള്‍ രൂപീകരിച്ച് സൈബര്‍ സുരക്ഷാവര്‍ഷം ആചരിക്കാനാണ് പോലീസിന്റെ തീരുമാനം. അടുത്ത വര്‍ഷത്തെ കേരള പൊലീസിന്റെ മുഖ്യ അജന്‍ഡ സൈബര്‍ സുരക്ഷയായിരിക്കുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *