തായ്‌ലാന്‍ഡ് – ചരിത്രം, ഭൂമിശാസ്ത്രം

ഡോ. രാജന്‍ ചുങ്കത്ത്

1939 വരെ ‘സയാം’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യമാണ് തായ്‌ലാന്‍ഡ്. വെള്ളാനകളുടെ നാട്, മനോഹാര്യതയുടെ നാട് എന്നീ വിശേഷണങ്ങളാല്‍ അറിയപ്പെടുന്ന തായ്‌ലാന്‍ഡ് ‘മുഅംഗ് – തായ്’ (ങൗമിഴ ഠവമശ)അഥവ സ്വാതന്തത്തിന്റെ നാടായും അറിയപ്പെടുന്നു. കാരണം പാശ്ചാത്യ ശക്തികളുടെ അധിനിവേശത്തിനു വിധേയമാകാതിരുന്ന ഒരേയൊരു ദക്ഷിണപൂര്‍വ്വേഷ്യന്‍ രാജ്യമാണ് തായ്‌ലാന്‍ഡ്.

5,13,115 ച.കി.മി വിസ്തീര്‍ണ്ണമുള്ള തായ്‌ലാന്‍ഡില്‍ 2015ലെ കണക്കനുസരിച്ച് 6,12,51,000 ജനങ്ങള്‍ താമസിക്കുന്നു. വടക്കും വടക്കുപടിഞ്ഞാറും ‘മ്യാന്‍മറും’ (ബര്‍മ്മ), കിഴക്കും വടക്കുകിഴക്കും ‘ലാവോസും’, തെക്കുകിഴക്ക് ‘കംബോഡിയയും’ തായ് ഉള്‍ക്കടലും, തെക്ക് ‘മലേഷ്യയും’ തെക്കുപടിഞ്ഞാറ് ആന്‍ഡമാന്‍ കടലും അതിരിടുന്ന തായ്‌ലാന്‍ഡിന്റെ ഏറ്റവും കൂടിയ നീളം 1,770 കി.മി.ഉം (തെക്കുവടക്ക് ദിശയില്‍) വീതി 772 കി.മി ഉം (കിഴക്കുപടിഞ്ഞാറു ദിശയില്‍) ആണ്. തീരദേശദൈര്‍ഘ്യം 2,615 കി.മി. തലസ്ഥാനം ‘ബാങ്കോക്ക്’. ഭാഷ – ‘തായ്’. നാണയം – ‘ബാത്ത്’ (ഒരു ബാത്ത് ഏകദേശം രണ്ട് ഇന്ത്യന്‍ രൂപയ്ക്ക് സമം).

സവിശേഷ ഭൂപ്രകൃതിയനുസരിച്ച് തായ്‌ലാന്‍ഡിനെ നാലായി വിഭജിക്കാം.

 1. ഉത്തരപര്‍വ്വതപ്രദേശങ്ങള്‍
  ഈ ഭൂവിഭാഗം തായ്‌ലാന്‍ഡിന്റെ പശ്ചിമാതിര്‍ത്തിയിലൂടെ മലായ് ഉപദ്വീപു വരെ വ്യാപിച്ചുകിടക്കുന്നു. ഹിമാലയത്തിന്റെ തുടര്‍ച്ചയായ ഈ പര്‍വ്വതപ്രദേശങ്ങളുടെ ശരാശരി ഉയരം 1,800 മീറ്റര്‍ ആണ്. തായ്‌ലാന്‍ഡിലെ ഏറ്റവും ഉയരം കൂടിയ ‘ഇന്‍താനോര്‍’ പര്‍വ്വതം (ഉയരം 2,595 മീറ്റര്‍) സ്ഥിതി ചെയ്യുന്നത് ഈ പര്‍വ്വതനിരയിലാണ്. ഇവിടെ നിന്ന് ഉത്ഭവിക്കുന്ന ‘ചിങ്’ (ഇവശിഴ) ‘വാങ്’ (ണമിഴ), ‘യോന്‍’ (ഥീൗി), ‘നാന്‍’ (ചമി), ‘പസ്‌ക്’ (ജമസെ) എന്നീ നദികള്‍ സംഗമിച്ചാണ് തായ്‌ലാന്‍ഡിലെ പ്രധാനനദിയായ ‘ചാവേഫ്രായ’ രൂപം കൊള്ളുന്നത്. ചിങ്മിയാങ് പ്രോവിന്‍സ് ഉള്‍ക്കൊള്ളുന്ന ഈ മലമ്പ്രദേശങ്ങളില്‍ മൂന്നാറിനു സമാനമായ തണുത്ത കാലാവസ്ഥയാണ്. ഈ മലമടക്കുകളില്‍ ചില പുരാതന തായ് സാമ്രാജ്യങ്ങല്‍ നിലനിന്നിരുന്നതായി ചരിത്രരേഖകള്‍ ഉണ്ട്.
 2. ഖൊറാത്ത് പീഠഭൂമി
  തായ്‌ലാന്‍ഡിന്റെ മൂന്നിലൊന്നുഭാഗം വ്യാപിച്ചു കിടക്കുന്ന ഖൊറാത്ത് അഥവ ‘ഇസാന്‍’ (കമെി) പീഠഭൂമി സമുദ്രനിരപ്പില്‍ നിന്നും 150 മീറ്റര്‍ ഉയരത്തിലാണ്. വരണ്ടുണങ്ങിയ ഈ മഴനിഴല്‍ പ്രദേശം പൊതുവെ കൃഷിക്ക് അനുയോജ്യമല്ല. മിക്കോങിനു (ങലസീിഴ) പുറമെ ‘ചി’ (ഇവശ), ‘മുന്‍’ (ങൗിഴ) എന്നിവയാണ് ഈ പ്രദേശത്ത് ഒഴുകുന്ന നദികള്‍.
 3. മധ്യസമതലം
  ഉത്തരപര്‍വ്വതനിരകളുടെ അടിവാരത്തു നിന്നാരംഭിച്ച് തായ്‌ലാന്‍ഡ് ഉള്‍ക്കടല്‍ വരെ നീണ്ടു കിടക്കുന്ന (480 കി.മി) ‘ചാവേഫ്രായ’ നദിയുടെ തീരപ്രദേശമാണ് ഈ മധ്യസമതലം. തായ്‌ലാന്‍ഡിലെ നെല്ലറയാണ് ഈ ഭൂതലം. എക്കല്‍മണ്ണിനാല്‍ ഫലഭൂയിഷ്ഠമായ ഇവിടത്തെ പ്രധാന വിള നെല്ലാണ്. ‘നാന്‍’, ‘പിങ്’, ‘വാങ്’ എന്നിവയാണ് ഈ സമതലത്തിലൂടെ ഒഴുകുന്ന മറ്റു പ്രധാന നദികള്‍. തായ്‌ലാന്‍ഡിലെ പ്രധാന ജനവാസ കേന്ദ്രമാണ് ഈ മധ്യസമതലം. മൊത്തം ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് പേര്‍ ഇവിടെ താമസിക്കുന്നു. തലസ്ഥാനമായ ബാങ്കോക്ക് നഗരം സ്ഥിതിചെയ്യുന്നതും ഈ സമതലത്തിലാണ്.
  തായ്‌ലാന്‍ഡിന്റെ മുന്‍ തലസ്ഥാനങ്ങളായിരുന്ന ‘ആയുതിയ’, ‘ലോപ്ബുറി’, ‘നവോണ്‍പതാം’ എന്നീ പട്ടണങ്ങളെല്ലാം ഈ സമതലത്തിലാണ്. ബാങ്കോക്ക് നഗരപ്രാന്തത്തില്‍ സ്ഥിതിചെയ്യുന്ന ക്ലോങ് ദാമ്‌നിയന്‍ സഡ്ക്കിലെ ‘ഒഴുകുന്ന ചന്തകള്‍’ (എഹീമശേിഴ ങമൃസല)േ ലോകപ്രസിദ്ധമാണ്.
 4. ദക്ഷിണഉപദ്വീപ്
  തായ്‌ലാന്‍ഡ് മ്യാന്‍മറുമായി വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പങ്കിടുന്ന ഈ ഉപദ്വീപിലെ ഭൂവിഭാഗം ‘തെനാസെറിം’ മലനിര മുതല്‍ തെക്കന്‍ മലേഷ്യ വരെ വ്യാപിച്ചുകിടക്കുന്നു. ‘ബൈലക് താങ്’ പര്‍വ്വതമാണ്. തായ്‌ലാന്‍ഡിനെ മ്യാന്‍മറില്‍ നിന്ന് വേര്‍തിരിക്കുന്നത്. ചുണ്ണാമ്പ് ശിലകളാല്‍ ആവൃതമായ ഈ ഭാഗത്തെ പര്‍വ്വതങ്ങള്‍ക്ക് 1,786 മീറ്റര്‍ വരെ ഉയരമുണ്ട്. ഈ ദക്ഷിണ ഉപദ്വീപിന്റെ ഇരുഭാഗത്തായി നിലകൊള്ളുന്ന ചെറുദ്വീപുകളാണ് ഇവിടത്തെ ഭൂപ്രകൃതിയെ മനോഹരമാക്കുന്നത്. സിനിമാക്കാരുടെ ഇഷ്ടലൊക്കേഷനാണ് ഇവിടത്തെ ഫുക്കുറ്റ്, കാബ്രി, ഫി ഫി, തുടങ്ങിയ കടലോരങ്ങള്‍.

തായ് ജനത

11 – ാം ശതകത്തില്‍ ചൈനയില്‍ നിന്നും തെക്കോട്ടു സഞ്ചരിച്ച് ചാവോഫ്രായ – മിക്കോങ് നദീതടങ്ങളില്‍ ആവാസമുറപ്പിച്ച തായ് വംശജരാണ് തായ്‌ലാന്‍ഡിലെ ആദിമനിവാസികള്‍. തായ് വംശീയ വിഭാഗത്തില്‍പ്പെടുന്ന ഇവര്‍ തായ്‌ലാന്‍ഡിലെ ജനസംഖ്യയുടെ ഭൂരിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നു. ഇന്തോ – ചൈനീസ് ഭാഷാ കുടുംബത്തില്‍പ്പെട്ട ‘തായ്’ ആണ് ഇവരുടെ മുഖ്യവ്യവഹാരഭാഷ.

തായ്ജനതയുടെ 95 ശതമാനം പേരും ബുദ്ധമത വിശ്വാസികളാണ്. ‘ഥേരവാദബുദ്ധിസത്തി’നാണ് തായ്‌ലാന്‍ഡില്‍ കൂടുതല്‍ പ്രസക്തി. അതേസമയം, തായ്‌ലാന്‍ഡിലെ ചൈനീസ് വംശജര്‍ അധികവും ‘കണ്‍ഫുഷ്യസത്തിന്റെ’ പിന്‍തുടര്‍ച്ചക്കാരാണ്. മലായ് വംശജര്‍ ഇസ്ലാമാണ്. 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ അല്‍ഫോണ്‍സ് ഡി അല്‍ബുക്കര്‍ക്ക് ഇവിടെ ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. അത് വേണ്ടത്ര വിജയിച്ചില്ല. എങ്കിലും ഇപ്പോള്‍ ജനസംഖ്യയുടെ ഒരു ശതമാനം റോമന്‍ കത്തോലിക്കരാണ്.
ചരിത്രം

തായ്ജനതയുടെ 95 ശതമാനം പേരും ബുദ്ധമത വിശ്വാസികളാണ്. ‘ഥേരവാദബുദ്ധിസത്തി’നാണ് തായ്‌ലാന്‍ഡില്‍ കൂടുതല്‍ പ്രസക്തി. അതേസമയം, തായ്‌ലാന്‍ഡിലെ ചൈനീസ് വംശജര്‍ അധികവും ‘കണ്‍ഫുഷ്യസത്തിന്റെ’ പിന്‍തുടര്‍ച്ചക്കാരാണ്. മലായ് വംശജര്‍ ഇസ്ലാമാണ്. 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ അല്‍ഫോണ്‍സ് ഡി അല്‍ബുക്കര്‍ക്ക് ഇവിടെ ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. അത് വേണ്ടത്ര വിജയിച്ചില്ല. എങ്കിലും ഇപ്പോള്‍ ജനസംഖ്യയുടെ ഒരു ശതമാനം റോമന്‍ കത്തോലിക്കരാണ്.
ചരിത്രം

ശിലായുഗകാലം തൊട്ടെ തായ്‌ലാന്‍ഡില്‍ മനുഷ്യവാസം ഉള്ളതായി കരുതപ്പെടുന്നു. ചരിത്രാരംഭം മുതല്‍ തായ്‌ലാന്‍ഡ് അനവധി ഗോത്രവര്‍ഗ്ഗക്കാരുടെ നിയന്ത്രണത്തിലായിരുന്നു എന്നു കാണാം. മൂന്നാം നൂറ്റാണ്ടില്‍ തായ്‌ലാന്‍ഡ് ‘ഫുനാന്‍’ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. അന്ന് കംബോഡിയ ആയിരുന്നു തലസ്ഥാനം. ‘ഫുനാന്‍’ സാമ്രാജ്യം തകര്‍ന്നടിഞ്ഞപ്പോള്‍ ചൈനയില്‍നിന്നും കുടിയേറിയ ‘മോണ്‍’ ജനത തായ്‌ലാന്‍ഡില്‍ ‘ദ്വാരവതി’, ‘ഹരിപുഞ്ചായ’ എന്നിങ്ങനെ നിരവധി രാജ്യങ്ങള്‍ സ്ഥാപിച്ചു. ഭാരതീയ തത്ത്വചിന്തയില്‍ അധിഷ്ഠിതമായിരുന്നു അവിടത്തെ നിയമങ്ങള്‍. ജനങ്ങള്‍ സാംസ്‌ക്കാരികമായി ഹൈന്ദവ – ബുദ്ധമതങ്ങളോട് വലിയ തോതില്‍ കടപ്പെട്ടിരുന്നു. 10-ാം നൂറ്റാണ്ടില്‍ ദ്വാരാവതിയും ചാവേഫ്രായ നദീതടവും കംബോഡിയായിലെ ‘ഖ്മര്‍’ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു.

11 – ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ദക്ഷിണ ചൈനയില്‍ നിന്നുള്ള തായ് ജനത തായ്‌ലാന്‍ഡിലേക്ക് കുടിയേറ്റമാരംഭിച്ചു. ചാവേഫ്രായ നദീതടത്തിലെ ഫലഭൂയിഷ്ടമായ മണ്ണാണ് ഇവരെ ഇങ്ങോട്ടാകര്‍ഷിച്ചത്. തായ് ഗോത്രതലവന്മാര്‍ ഇവിടെ അനേകം സ്വരൂപങ്ങള്‍ സ്ഥാപിച്ചു. ഖ്മര്‍ – മോണ്‍ ജനതയുമായുള്ള തായ്‌ലാന്‍ഡുകാരുടെ സഹവര്‍ത്തിത്വം മൂലമാണ് ഹൈന്ദവ ബുദ്ധസ്വാധീനം തായ് ജനതയിലേക്ക് ചേക്കേറിയത്. ഇന്നും തായ്‌ലാന്‍ഡിലെ പല സ്ഥലനാമങ്ങളും സംസ്‌കൃതത്തിലായത് ഭാരതീയ സംസ്‌ക്കാരത്തിന്റെ സ്വാധീനത്തിലാണ്.

13 -ാം നൂറ്റാണ്ടില്‍ ഖ്മറുകളുടെ അധികാരം ദുര്‍ബലമായതോടെ തായ് ഗോത്രതലവന്‍മാര്‍ ഖ്മര്‍ ഗവര്‍ണര്‍മാരെ പുറത്താക്കി ബാങ്കോക്കിനു 322 കി.മി. വടക്കുള്ള സുഖോതായ് ആസ്ഥാനമാക്കി പുതിയൊരു തായ് രാജ്യത്തിന് അടിത്തറയിട്ടു. ‘രാമഖാം ഹെങ്’ (1277 – 1317) ആയിരുന്നു സുഖോതായ് രാജ്യത്തെ ഏറ്റവും പ്രബലനായ രാജാവ്. തെക്കു ഭാഗത്തെ ‘നകോണ്‍ സിതമരാട്ട്’ വരെയുള്ള പ്രദേശങ്ങള്‍ പിടിച്ചെടുത്ത ഇദ്ദേഹത്തിന് മ്യാന്‍മര്‍, ലാവോസ് എന്നി അയല്‍രാജ്യങ്ങള്‍ പോലും അക്കാലത്ത് കപ്പം നല്‍കിയിരുന്നു. എന്നാല്‍ രാമഖാം രാജാവിനു ശേഷം ഭരണമേറ്റ ദുര്‍ബലരായ പിന്‍ഗാമികളുടെ കാലത്ത് സുഖോതായ് രാജ്യം ശിഥിലമായി.

അതെതുടര്‍ന്ന് 1350 ല്‍ ആണ് രാമാതിബോധി സ്ഥാപിച്ച ആയുതിയ രാജ്യം തായ്‌ലാന്‍ഡിനുമേല്‍ ആധിപത്യം ഉറപ്പിച്ചത്. 1360 ല്‍ ഥേരാവബുദ്ധമതത്തെ ആയുത്തിയര്‍ ഔദ്യോഗികമതമായി സ്വീകരിച്ചു. ഇന്ത്യന്‍ ധര്‍മ്മശാസ്ത്രത്തിന്റെ മാതൃകയില്‍ ഒരു ഭരണഘടനയും അവര്‍ രൂപീകരിച്ചു.19 -ാം നൂറ്റാണ്ടു വരെ ഈ ഭരണഘടനയായിരുന്നു തായ്‌ലാന്‍ഡില്‍ നിലനിന്നിരുന്നത്.

1378 – ല്‍ സുഖോതായ് രാജ്യം കീഴടക്കിയ ആയുത്തിയര്‍ തെക്കു കിഴക്കന്‍ ഏഷ്യയിലെ പ്രബലശക്തിയായി മാറി. 1441 – ല്‍ ആയുത്തിയര്‍ കംബോഡിയായിലെ ‘അങ്കര്‍’ പിടിച്ചെടുത്തതോടെ ഖ്മര്‍ സാമ്രാജ്യം നാമവശേഷമായി.

1608 – ല്‍ ആണ് കച്ചവടത്തിനായി ഡച്ചുകാര്‍ തായ്‌ലാന്‍ഡില്‍ എത്തുന്നത്. പിന്നീട് ആണ് ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും അവിടെ എത്തിയത്. ആയുത്തിയ രാജാവ് നാറയെ (1657 – 1688) ക്രിസ്തുമതത്തില്‍ ചേര്‍ക്കാന്‍ ഫ്രഞ്ചുകാര്‍ നടത്തിയ ശ്രമം തായ്‌ലാന്‍ഡിലെ യാഥാസ്ഥിതിക ബുദ്ധമതക്കാരുടെ വലിയ എതിര്‍പ്പിനു കാരണമായി. അതെ തുടര്‍ന്ന് എല്ലാ വിദേശികളും ഇവിടെ നിന്ന് പുറത്താക്കപ്പെട്ടു.

18 -ാം നൂറ്റാണ്ടില്‍ ബര്‍മ്മക്കാര്‍ ആയുത്തിയ രാജ്യം കീഴടക്കിയെങ്കിലും ‘തക്‌സിന്‍’ എന്ന തായ് സൈനികന്‍ ബര്‍മ്മീസ് ആധിപത്യത്തില്‍നിന്ന് ആയുത്തിയയെ മോചിപ്പിച്ചു. തക്‌സിന്‍ പിന്നീട് ആയുത്തിയ രാജാവായി സ്വയം അവരോധിതനായി. തക്‌സിന്‍ പിന്നീട് മാനസികരോഗിയായപ്പോള്‍ സഹോദരന്‍ ഫ്രയ ചക്രി, രാമന്‍ ഒന്നാമന്‍ എന്നപേരില്‍ തായ്‌ലാന്‍ഡിലെ രാജാവായി. തുടര്‍ന്ന് ഭരണമേറ്റ് എല്ലാ ചക്രി രാജാക്കന്മാരും രാമന്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. ചക്രി രാജവംശമാണ് ഇപ്പോഴും തായ്‌ലാന്‍ഡ് ഭരിക്കുന്നത്. 2016 ഒക്‌ടോബര്‍ 13 ന് ഭൂമിബോല്‍ അതുല്യഡിജ് (ആവൗാശയീഹ അറൗഹ്യമറലഷ) എന്ന രാമന്‍ ഒമ്പതാമന്‍ രാജാവിന്റെ മരണത്തെ തുടര്‍ന്ന് അദ്യേഹത്തിന്റ ഏകമകന്‍ മഹാ വാജിരാലോന്‍ങ്ക്രോണ്‍(64) (ങമവമ ഢമഷശൃമഹീിസീൃി) രാമന്‍ പത്താമന്‍ എന്ന പേരില്‍ 13-8-2016 മുതല്‍ തായ്‌ലാന്‍ഡിലെ രാജാവായി ഭരണം നടത്തുന്നു. ബാങ്കോക്കില്‍ ചാവേഫ്രായ നദിക്കരയിലെ രാത്താന്‍ക്കോസന്‍ ദ്വീപിലെ ഗ്രാന്റ് പാലസ് സമുച്ചയത്തിലെ ഡ്യൂസിറ്റ് കൊട്ടാരമാണ് രാമന്‍ പത്താമന്‍ രാജാവിന്റെ ഔദ്യോഗിക വസതി. തായ്‌ലന്‍ഡിന്റെ ചരിത്രത്തില്‍ ഇത്രയും കൂടിയ പ്രായത്തില്‍ രാജാവാകുന്ന ആദ്യത്തെ വ്യക്തിയാണ് രാമന്‍ പത്താമന്‍.

ഭരണകൂടം

രാജവാഴ്ച നിലനില്‍ക്കുന്ന ഭരണഘടനാധിഷ്ഠിത രാഷ്ട്രമാണ് തായ്‌ലാന്‍ഡ്. രാഷ്ട്രതലവനായ രാജാവിന് പക്ഷേ പരിമിതമായ അധികാരമെയുള്ളു. ശരിക്കുപറഞ്ഞാല്‍ ഒരു ഉപദേശകന്റെ സ്ഥാനമാണ് രാജാവിന്റേത്. പ്രധാന മന്ത്രി ഗവണ്‍മെന്റിനെ പ്രതിനാധാനം ചെയ്യുന്നു. പ്രായൂറ്റ് ചാന്‍-ഒ-ച (ജൃമ്യൗ േഇവമിഛഇവമ)യാണ് ഇപ്പോള്‍ (24 – 8 – 2014 മുതല്‍) തായ്‌ലാന്‍ഡ്‌ലെ പ്രധാന മന്ത്രി. നാഷണല്‍ അസംബ്ലി യാണ് രാജ്യത്തെ പരമോന്നത നിയമ നിര്‍മ്മാണസഭ. 360 അംഗപ്രതിനിധിസഭയും 270 അംഗ സെനറ്റും ഉള്‍ക്കൊള്ളുന്നതാണ് നാഷണല്‍ അസംബ്ലി. നാഷണല്‍ അസംബ്ലിയാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. പ്രധാനമന്ത്രി 48 അംഗ ക്യാബിനറ്റിനെ നിശ്ചയിക്കുന്നു.

ഭരണസൗകര്യത്തിനായി തായ്‌ലാന്‍ഡിനെ 70 പ്രവിശ്യകളായും പ്രവിശ്യകളെ 600 ജില്ലകളായും ജില്ലകളെ 6,600 പ്രാദേശിക ഭരണനിര്‍വ്വഹണ യൂണിറ്റുകളായും വിഭജിച്ചിരിക്കുന്നു. ഗവര്‍ണര്‍മാരാണ് പ്രവിശ്യാതലവന്‍മാര്‍. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ‘ഹെഡ്മാന്‍’ ഗ്രാമത്തലവനും.

ഡോ. രാജന്‍ ചുങ്കത്ത്
ഗോവര്‍ദ്ധന്‍
ഞാങ്ങാട്ടിരി പി.ഒ
പട്ടാമ്പി – 679303
9447939595
rajanchungath@gmail.com

കടപ്പാട്: പ്രസാധൻ മാഗസിൻ

Leave a Reply

Your email address will not be published. Required fields are marked *